ബെയ്ജിങ്: ചൈനീസ് വംശജനായ സ്വീഡിഷ് പുസ്തക പ്രസാധകൻ ഗുയി മിൻഹയിക്ക് ചൈനീസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി രഹസ്യവിവരങ്ങൾ വിദേശത്തേക്ക് കൈമാറിയെന്ന കേസിലാണ് ശിക്ഷ.
ഗുയിയുടെ നേതൃത്വത്തിൽ അഞ്ചുപേർ ചേർന്ന് ഹോങ്കോങ് കേന്ദ്രമായി നടത്തിയിരുന്ന പുസ്തകശാലയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ സ്വകാര്യജീവിതത്തെകുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 2018 ഫെബ്രുവരിയിൽ ബെയ്ജിങ്ങിലേക്ക് ട്രെയിനിൽ പോകുന്നതിനിടെ ചൈനീസ് അധികൃതർ പിടികൂടുകയായിരുന്നു. 2015ൽ തായ്ലൻഡിൽ അവധി ആഘോഷിക്കുന്നതിനിടെ ഗുയിയെ ചൈനീസ് അധികൃതർ പിടികൂടിയിരുന്നു. നിയമവിരുദ്ധ പുസ്തകങ്ങൾ കള്ളക്കടത്ത് നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ രണ്ടുവർഷം തടവിലിട്ടു. ശിക്ഷ കഴിഞ്ഞിറങ്ങി മൂന്നു മാസം പിന്നിടുേമ്പാഴാണ് വീണ്ടും അറസ്റ്റിലായത്.
രാഷ്ട്രീയ അടിച്ചമർത്തലിെൻറ ഭാഗമാണ് അറസ്റ്റെന്ന് ഗുയിയുടെ ബന്ധുക്കളും അദ്ദേഹത്തെ പിന്തുണക്കുന്നവരും ആരോപിച്ചിരുന്നു. തങ്ങളുടെ പൗരനായ ഗുയിയെ വിട്ടയക്കണമെന്ന് സ്വീഡിഷ് വിദേശ മന്ത്രി ആന ലിൻഡെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.