Posted On
date_range Updated On
date_range കശ്മീരികളുടെ ദുരിതം റിപ്പോർട്ട് ചെയ്ത അഹ്മദ് ഖാന് പുരസ്കാരം
ഹോങ്കോങ്: പ്രത്യേക പദവി പിൻവലിച്ചതിനുപിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള ാൽ ശ്വാസം മുട്ടുന്ന ജമ്മു-കശ്മീർ ജനതയുടെ ദുരിതജീവിതം പകർത്തിയ ഫ്രീലാൻസ് റിപ്പോർട്ടർ അഹ്മദ് ഖാന് പോയ വർഷത്തെ എ.എഫ്.പി കെയ്റ്റ് വെബ് പുരസ്കാരം.
ഏഷ്യയിൽ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയുള്ളതുമായ സാഹചര്യങ്ങളിൽ, പ്രാദേശികമായി നിയമിച്ചവർ തയാറാക്കുന്ന റിപ്പോർട്ടുകളാണ് എ.എഫ്.പിയുടെ മുൻ റിപ്പോർട്ടറുടെ പേരിലുള്ള പുരസ്കാരത്തിന് പരിഗണിക്കുന്നത്. രണ്ടേകാൽ ലക്ഷം രൂപയാണ് അവാർഡ് തുക. കശ്മീരിലെ എല്ലാ മാധ്യമ പ്രവർത്തകർക്കും ഈ അവാർഡ് സമർപ്പിക്കുന്നതായി ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.