Posted On
date_range Updated On
date_range മുന്നറിയിപ്പില്ലാെത ഇന്ത്യ വെള്ളം തുറന്നുവിട്ടത് പ്രളയ സമാന സാഹചര്യം തീർത്തതായി പാകിസ്താൻ
ഇസ്ലാമാബാദ്: മുന്നറിയിപ്പില്ലാതെ സത്ലജ് നദിയിൽ രണ്ടു ലക്ഷം ക്യുസെക്സ് വെള്ളം ഇന്ത്യ തുറന്നുവിട്ടത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രളയ സമാന സാഹചര്യം സൃഷ്ടിച്ചതായി പാകിസ്താൻ. കസുർ ജില്ലയിലെ ഗണ്ട സിങ് വാല ഗ്രാമത്തിൽ ജലനിരപ്പ് 16-17 അടിയിലാണ്. ഇവിടേക്ക് 24,000 ക്യുസെക്സ് വെള്ളമാണെത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് ബ്രിഗേഡിയർ മുഖ്താർ അഹ്മദ് പറഞ്ഞു.
ജലപ്രവാഹംമൂലമുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പിന് കസുറിലേയും സമീപ ജില്ലകളിലേയും ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.