ബെയ്ജിങ്: വെള്ളപ്പൊക്കത്തിെൻറ ശക്തി കുറക്കുന്നതിന് ചൈനയിൽ അണക്കെട്ട് സ്േഫാടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. യാങ്സീ നദിയുടെ കൈവഴിയായ ചുഹെ നദിയിൽ നിർമിച്ച അണക്കെട്ടാണ് ഞായറാഴ്ച തകർത്തത്.
നദീതീരങ്ങളിൽ വൻതോതിൽ വെള്ളം ഉയരുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അൻഹൂയ് പ്രവിശ്യയിൽ നിർമിച്ച അണക്കെട്ട് പൊട്ടിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. യാങ്സീ നദിയിൽ നിർമിച്ച ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിൽ വെള്ളപ്പൊക്ക ലെവലിനെക്കാൾ 15 മീറ്റർ ജലം ഉയർന്നതിനെ തുടർന്ന് മൂന്നു ഷട്ടറുകൾ തുറന്നിരുന്നു. രാജ്യത്തെ 433 നദികൾ നിറഞ്ഞൊഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.