കാഠ്മണ്ഡു: വിഷവാതകം ശ്വസിച്ച് എട്ടു മലയാളികൾ മരിച്ച നേപ്പാളിലെ ‘എവറസ്റ്റ് പ നോരമ’ റിസോർട്ടിെൻറ ലൈസൻസ് അധികൃതർ മൂന്നു മാസത്തേക്ക് റദ്ദാക്കി. മതിയായ സുരക ്ഷ സംവിധാനങ്ങൾ ഇല്ലാത്തതും റിസോർട്ട് കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമില്ലാത്തതുമാണ് കാരണമായി പറയുന്നത്. ജനുവരി 21ന് നേപ്പാളിലെ മക്വൻപുർ ജില്ലയിലായിരുന്നു അപകടം. ഇതേ തുടർന്ന് സംഭവം അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി.
ടൂറിസം ഡിപ്പാർട്മെൻറ് ഡയറക്ടർ സുരേന്ദ്ര ഥാപയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റിസോർട്ടിെൻറ പിഴവുകൾ വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. റിസോർട്ട് നടത്താൻ ടൂറിസം വകുപ്പ് നിഷ്കർഷിച്ച കാര്യങ്ങൾ ഇവിടെ പാലിച്ചിരുന്നില്ല. ‘റിസോർട്ട്’ എന്ന പേര് സ്വീകരിക്കാനുള്ള സൗകര്യങ്ങൾപോലും ഈ കെട്ടിടത്തിനുണ്ടായിരുന്നില്ല.
കോഴിക്കോട് കുന്ദമംഗലം പുനത്തിൽ മാധവൻ നായരുടെ മകൻ രഞ്ജിത്ത് കുമാർ, ഭാര്യ ഇന്ദു ലക്ഷ്മി, മകൻ വൈഷ്ണവ്, തിരുവനന്തപുരം ചെമ്പഴന്തി ചേങ്കോട്ടുകോണം പ്രവീൺ കൃഷ്ണൻ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരാണ് മരിച്ചത്. ശീതക്കാറ്റിൽനിന്ന് രക്ഷനേടാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്ന് ചോർന്ന കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് മരണത്തിന് കാരണം. വിനോദയാത്ര സംഘത്തിൽ മൊത്തം 15 പേരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.