മലാല വധശ്രമക്കേസിലെ പ്രതി ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയില്‍ ചാടി

ഇസ്​ലമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ പാക്‌ താലിബ ാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയില്‍ ചാടി. ജനുവരി 11നാണ് പാക്‌ സുരക്ഷാ ഏജന്‍സികളുടെ തടവില്‍ നിന്നും ഇ യാൾ ജയിലിൽ രക്ഷപ്പെട്ടത്​. ഇഹ്‌സാന്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറത്തുവന്നത്.

2017ല്‍ താൻ കീഴടങ്ങുമ്പോൾ ഉണ്ടാക്കിയ കരാർ സൈന്യം പാലിക്കാത്തതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജനുവരി 11ന് സുരക്ഷിതമായി ജയില്‍ നിന്ന് രക്ഷപ്പെ​ട്ടു. തടവിലാക്കപ്പെട്ട ദിവസങ്ങളെക്കുറിച്ചും വരും ദിവസങ്ങളിലെ ഭാവി പദ്ധതികളെക്കുറിച്ചും ഇഹ്‌സാന്‍ ശബ്ദരേഖയിലൂടെ വ്യക്താമാക്കി. അതേസമയം, ഇഹ്‌സാന്‍ പുറത്തുവിട്ടെന്ന് രീതിയില്‍ പ്രചരിക്കുന്ന ശ്ബദരേഖയുടെ ആധികാരികത പാകിസ്താന്‍ ഉറപ്പുവരുത്തിയിട്ടില്ല.

2012ല്‍ മലാല യൂസഫ്‌സായിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനും 2014ല്‍ പെഷര്‍വാറിലെ ആര്‍മി സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ കേസിലുമാണ് ഇഹ്‌സാനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

Tags:    
News Summary - Ehsanullah Ehsan Behind Attack On Malala Yousafzai Escapes From Pakistan Jail - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.