മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയോ? ചൈനീസ് ഡ്രോണുകൾ പിന്നാലെയെത്തും -VIDEO

ബെയ്ജിങ്: ലോകത്തെയാകെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ചൈന. പൊതു ജനങ്ങൾക്ക് കർശന നിർദേശങ്ങളാണ് ഭരണകൂടം നൽകുന്നത്. ഏതാനും നഗരങ്ങൾ തന്നെ പൂർണമായും അടച്ചുകഴിഞ്ഞു. പ്രതിരോധ മുൻക രുതലുകളെ കുറിച്ച് കൃത്യമായ നിർദേശം നൽകാൻ ആളില്ലാ ചെറുവിമാനമായ ഡ്രോണുകളെ നിയോഗിച്ചിരിക്കുകയാണ് ചൈന.

ആരെങ ്കിലും മാസ്ക് (മുഖാവരണം) ധരിക്കാതെയോ മറ്റ് നിർദേശങ്ങൾ പാലിക്കാതെയോ പുറത്തിറങ്ങിയാൽ ഉടൻ പിന്നാലെ ഡ്രോൺ എത്തും. മാസ്ക് ധരിക്കാനും മുൻകരുതലെടുക്കാനും നിർദേശം നൽകും.

മാസ്ക് ധരിക്കാൻ ഡ്രോൺ നിർദേശം നൽകുന്ന വിഡിയോ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയ വയോധികയോട് വീട്ടിലേക്ക് മടങ്ങാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുന്നത് കാണാം. വാഹനത്തിൽ മൂടിയ മഞ്ഞ് നീക്കാൻ ശ്രമിക്കുന്ന ഒരാളോട് ഈ ജോലി പിന്നീട് ചെയ്യാമെന്നും നിലവിലെ സാഹചര്യത്തിൽ വീട്ടിലിരിക്കൂവെന്നും നിർദേശിക്കുന്നുണ്ട്.

പിങ്ക് വസ്ത്രം ധരിച്ച ബൈക്ക് യാത്രികൻ മാസ്ക് ധരിക്കൂവെന്ന് മറ്റൊരു വിഡിയോയിൽ നിർദേശിക്കുന്നത് കേൾക്കാം. ഡ്രോൺ കാമറ പകർത്തുന്ന ചിത്രങ്ങൾ വിശകലനം ചെയ്താണ് നിർദേശങ്ങൾ നൽകുന്നത്.

ചൈനയിൽ കൊറോണ ബാധയെ തുടർന്ന് മരണസംഖ്യ 361 ആയി ഉയർന്നിരിക്കുകയാണ്. 17,000ലേറെ പേരിൽ രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു.

Tags:    
News Summary - Drones are chasing Chinese people into their homes to stop the coronavirus spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.