ടോക്യോ: ജപ്പാനിൽ ‘കോവിഡ് -19’ ബാധയെ തുടർന്ന് തടഞ്ഞുവെച്ച ‘ഡയമണ്ട് പ്രിൻസസ്’ ആഡംബരക്കപ്പലിലുണ്ടായിരുന്ന രണ്ടു യാത്രക്കാർ മരിച് ചു. 80നുമേൽ പ്രായമുള്ള ഇരുവരും ജപ്പാൻ പൗരൻമാരാണ്. കഴിഞ്ഞ ആഴ്ച, വൈറ സ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിലേക് ക് മാറ്റിയിരുന്നു. കപ്പലിൽ 621 പേർക്ക് ‘കോവിഡ് -19’ സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ വ്യാഴാഴ്ച ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ഇവിടെ വൈറസ് ബാധയേറ്റവരുടെ എണ്ണം കൂടുന്നതായാണ് വിവരം. ദക്ഷിണ കൊറിയയിൽ മൊത്തം 82 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ ഒരു പ്രത്യേക വിശ്വാസ ഗ്രൂപ്പിൽ അംഗമായവർക്കിടയിലാണ് കൊറോണ ബാധ കൂടുതലായി കണ്ടെത്തിയത്. ഇതേതുടർന്ന് രോഗബാധ കണ്ടെത്തിയ ഇവരുടെ ദെയ്ഗു എന്ന സ്ഥലത്തെ കേന്ദ്രം അടച്ചുപൂട്ടി.
ചൈനയിൽ ഇതുവരെ കൊറോണ മൂലം 2,118 പേർ മരിച്ചിട്ടുണ്ട്. എന്നാൽ, പുതുതായി രോഗബാധയേൽക്കുന്നവരുടെ എണ്ണത്തിൽ നല്ല കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം പുതുതായി 394 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് വലിയ കുറവാണ്. ചൈനക്ക് പുറത്ത് മൊത്തം ആയിരത്തോളം പേർക്ക് ‘കോവിഡ് -19’ ബാധിച്ചതായാണ് കണക്ക്. ഇറാനിലെ ഖും നഗരത്തിൽ രണ്ടുപേർ വൈറസ് ബാധിച്ച് മരിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ മേഖലയിലെ ആദ്യ കൊറോണ മരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.