കോവിഡ്​: കടലിൽ ഒറ്റപ്പെട്ടത്​ രണ്ടു​ ലക്ഷം പേർ

ജനീവ: കോവിഡ്​ മഹാമാരിയെ തുടർന്ന്​ നാടു കാണാനാവാതെ ഒ​റ്റപ്പെട്ട്​ കഴിയുന്നത്​ രണ്ട്​ ലക്ഷത്തിലധികം കപ്പൽ ജീവനക്കാർ. ചരക്ക്​ കപ്പലുകളിലെ എൻജിനീയർമാർ മുതൽ ആഡംബര സഞ്ചാര നൗകകളിലെ വെയിറ്റർമാർ വരെയുള്ളവരാണ്​ കടലിൽ ഒറ്റപ്പെട്ടത്. കുടുംബത്തെ കാണാൻ കഴിയാതെ മാസങ്ങൾ തള്ളിനീക്കിയതോടെ ജീവനക്കാർ മാനസിക സമ്മർദത്തിലാണെന്ന്​ അന്താരാഷ്​ട്ര തൊഴിൽ സംഘടനയും ​െഎക്യരാഷ്​ട്രസഭയും പറയുന്നു. 
കപ്പൽ ജീവനക്കാരുടെ ഇടയിൽ ആത്മഹത്യകളും വർധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ തീരത്ത്​ ഇറങ്ങാൻ പോലും കഴിയാതെയാണ്​  ജീവിതം. വിവിധ രാജ്യങ്ങളിലെ കപ്പൽ മേഖലയിൽ ജോലിചെയ്യുന്ന 30,000 ഇന്ത്യക്കാർക്കും നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. പലരും കരാർ കഴിഞ്ഞ ശേഷവും പുതുക്കി തുടരുകയാണ്​. 

പരമാവധി ആറ്​-എട്ട്​ മാസമാണ്​ ജീവനക്കാർ കപ്പലിൽ ചെലവഴിക്കാറുള്ളത്​. കോവിഡ്​ വ്യാപകമായതോടെ വിമാന സർവിസുകൾ നിലച്ചു. 
കരാർ കഴിഞ്ഞാലും സ്വന്തം നാട്ടിലേക്ക്​ എത്താനും വിമാന സർവിസ്​ ഇല്ലാത്തതിനാൽ സാധിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ കരാർ പുതുക്കി തുടരുകയാണെന്ന്​ മലേഷ്യക്ക്​ സമീപം കടലിൽ കപ്പൽജീവനക്കാരനായ ദുസേജ എന്ന 27 കാരൻ വാർത്ത ഏജൻസിയോട്​ പറഞ്ഞു. 
അമേരിക്കൻ ക്രൂസ്​ കപ്പൽ ജീവനക്കാരനായ ഫിലിപ്പീൻസ്​ സ്വദേശി മേയിൽ​  ജീവനൊടുക്കിയിരുന്നു. പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരു​െട കത്ത്​ ​െഎക്യരാഷ്​ട്രസഭ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​െട്ടറസിന്​ കത്തയച്ചിരുന്നു. 

ചില ജീവനക്കാർ 15 മാസത്തിലധികമായി കടലിൽ കഴിയുകയാണെന്ന്​ ഗു​​െട്ടറസ്​ പറഞ്ഞു. അന്താരാഷ്​​ട്ര തൊഴിൽ സംഘടന കൺവെൻഷൻ പ്രകാരം ഒറ്റത്തവണ 12 മാസത്തിൽ കൂടുതൽ കപ്പലിൽ ജോലിയെടുക്കാൻ പാടില്ല. ജീവനക്കാർ കടലിൽ കുടുങ്ങിക്കിടക്കുന്നത്​ കുടുംബ​ങ്ങളെയും പ്രയാസത്തിലാക്കിയിട്ടുണ്ട്​. 

ഇവരെ തിരിച്ചെത്തിക്കാൻ സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്ന്​ കുടുംബങ്ങൾ പറയുന്നു. അതേസമയം, കപ്പൽ ജീവനക്കാർ സുപ്രധാന തൊഴിൽ വിഭാഗമാണെന്നും അവർക്ക്​ നാട്ടിലെത്താൻ വേണ്ട സഹായങ്ങൾ ഒരുക്കുമെന്നും ബ്രിട്ടൻ ആതിഥ്യം വഹിച്ച അന്താരാഷ്​ട്ര മാരി​ൈടം ഉച്ചകോടിയിൽ 12ലധികം രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്​. 

Tags:    
News Summary - Covid 19 in sea-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.