കൊറോണ: നാട്ടിലെത്തിക്കാത്ത പാകിസ്​താന്‍റെ​ നടപടിക്കെതിരെ ചൈനയിൽ കുടുങ്ങിയ​ വിദ്യാർഥികൾ

ബെയ്​ജിങ്​: കൊറോണ ​ൈവറസ്​ വിതച്ച ഭീതിയിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഇന്ത്യൻ സർക്കാർ ന ാട്ടിലെത്തിക്കുന്നതിനിടെ, തങ്ങളെ രക്ഷപ്പെടുത്താത്ത പാകിസ്​താൻ സർക്കാറിനെതിരെ ആഞ്ഞടിച്ച്​ പാക്​ വിദ്യാർഥിക ൾ. വീഡിയോ സന്ദേശങ്ങൾ വഴിയാണ്​ വിദ്യാർഥികൾ സർക്കാറിനോട്​ സഹായം ആവശ്യപ്പെട്ടും വിഷമവും ദേഷ്യവും പ്രകടിപ്പിച് ചും രംഗത്തു വന്നത്​.

ചൈനയുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി വുഹാൻ നഗരത്തിൽ നിന്ന് തങ്ങളുടെ പൗരന് മാരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് പാകിസ്​താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

‘‘ബംഗ്ലാദേശികളും ഇന്നുതന്നെ ഒഴിപ്പിക്കപ്പെടും. അതേസമയം, നിങ്ങൾ മരിക്കുകയോ ജീവിക്കുകയോ രോഗബാധിതരാകുകയോ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ​ നിങ്ങളെ ഒഴിപ്പിക്കില്ല എന്നാണ്​ ഞങ്ങളുടെ സർക്കാർ ഞങ്ങളോട് പറയുന്നത്​. പാകിസ്​താൻ സർക്കാരിനെ കുറിച്ചോർത്ത്​ ലജ്ജിക്കുന്നു. ഇന്ത്യ അവരുടെ പൗരന്മാരെ എങ്ങനെ പരിപാലിക്കുന്നു എന്ന്​ കണ്ട്​ പഠിക്കൂ’’ഒരു വിദ്യാർഥി പറയുന്നു.

താനുൾപ്പെടെ 40ഒാളം പേർ വുഹാനിൽ താമസസ്ഥലത്ത്​ കുടുങ്ങിക്കിടക്കുകയാണെന്ന്​ പാകിസ്​താനിൽ നിന്നുള്ള ബിരുദാനന്തര വിദ്യാർഥി മുഹമ്മദ്​ റഉൗഫ്​ പറയുന്നു. ‘‘എത്രകാലം ഇൗ സ്ഥിതി​ തുടരും.? ഞങ്ങൾ എന്താണ്​ ചെയ്യേണ്ടത്​.? ഞങ്ങളുടെ നാളുകൾ എണ്ണപ്പെ​േട്ടാ?’’റഉൗഫ്​ ചോദിക്കുന്നു.

ഞായാറാഴ്​ച ഇന്ത്യ 323 അംഗങ്ങളടങ്ങിയ രണ്ടാമത്തെ സംഘത്തേയും വുഹാനിൽ നിന്ന്​ തിരിച്ചെത്തിച്ച​ു. ശനിയാഴ്​ച 324 പേരടങ്ങുന്ന ആദ്യ സംഘത്തെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. 304 പേരാണ്​ കൊറോണ വൈറസ് ​ബാധിച്ച്​ ചൈനയിൽ മരണമടഞ്ഞത്​.

Tags:    
News Summary - Coronavirus: In videos, Pakistani students in China call for help amid Indian evacuation -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.