ജപ്പാൻ കപ്പലിലെ എട്ടാമത് ഇന്ത്യക്കാരനും കൊറോണ ബാധ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ (കൊവിഡ്-19) പശ്ചാത്തലത്തിൽ ജപ്പാൻ തീരത്ത് നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്ന ആഡംബ ര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ. ഇതോടെ, കപ്പലിലെ എട്ട് ഇന്ത്യക്കാർക്ക് കൊറോണ ബാധിച്ചതായി വിദേശകാര് യ മന്ത്രാലയം അറിയിച്ചു.

യോക്കോഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡ‍യമണ്ട് പ്രിൻസ് കപ്പലിൽ ഇന്ത്യക്കാരായി 132 ജീവനക്കാരും ആറ് യാത്രികരുമാണ് ഉള്ളത്. ആകെ 3711 പേർ കപ്പലിലുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഫെബ്രുവരി നാല് മുതൽ കപ്പൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.

കൊറോണ ബാധിതരെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. നിലവിൽ, കപ്പലിലെ 621 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം 75,000 കടന്നു. മരണസംഖ്യ 2100ൽ എത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ മലയാളികളായ മൂന്ന് പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നത്. ചൈനയിൽ നിന്നെത്തിയവരായിരുന്നു ഇവർ. ചികിത്സയിലായിരുന്ന ഇവരെ വൈറസ് ബാധയിൽ നിന്ന് മുക്തരായതോടെ വീടുകളിലേക്ക് പോകാൻ അനുവദിച്ചിരിക്കുകയാണ്.

Tags:    
News Summary - Coronavirus outbreak: 8th Indian aboard cruise ship tests positive for deadly virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.