Posted On
date_range Updated On
date_range കൊറോണ: ഹോങ്കോങ്ങിൽ ഒരാൾ മരിച്ചു; ചൈനക്ക് പുറത്തെ രണ്ടാമത്തെ മരണം
ബെയ്ജിങ്: അതിവ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങ്ങിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മര ിച്ചു. ഹോങ്കോങ്ങിൽ സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്. ചൈനക്ക് പുറത്തെ രണ്ടാമത്തെ മരണമാണിത്. ഞായാറാഴ്ച ഫിലിപ്പീൻസിൽ കൊറോണ ബാധിച്ച് ചൈനീസ് പൗരൻ മരിച്ചിരുന്നു.
മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാൻ നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം വുഹാനിൽ തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് രോഗലക്ഷണങ്ങളെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി. ഇതുവരെ 20,438 പേർക്ക് വൈറസ് ബാധ സഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.