10​ പേർക്ക്​ കൊറോണ; ജപ്പാൻ ആഡംബര കപ്പൽ പിടിച്ചിട്ടു

ടോക്യോ: 10 പേർക്ക്​ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ജപ്പാൻ ആഡംബര കപ്പൽ പിടിച്ചിട്ടു. യോക്കോഹാമ തുറ മുഖത്താണ്​ കപ്പൽ തടഞ്ഞിട്ടിരിക്കുന്നത്​. കപ്പലിലുള്ള 3700 യാത്രക്കാർ നിരീക്ഷണത്തിലാണ്​. ഇതിൽ പലർക്കും കൊറോണയുണ്ടോയെന്ന പരിശോധനകൾ നടക്കുകയാണ്​.

കൊറോണബാധ സംശയിക്കുന്ന 273 പേരുടെ രക്​ത സാമ്പിളുകൾ പരിശോധിക്കാനായി അയച്ചിരുന്നു. ഇതിൽ 31 പേരുടെ ഫലം വന്നതിൽ 10 പേർക്ക്​ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. കപ്പലിലുള്ള യാത്രക്കാരെ 14 ദിവസം നിരീക്ഷിക്കാനാണ്​ തീരുമാനം.

കഴിഞ്ഞ മാസം ഇതേ കപ്പലിൽ യാത്രക്കാരനായിരുന്നു ഹോ​ങ്കോങ്​ സ്വദേശിയായ 80കാരന്​ വൈറസ്​ സ്ഥിരീകരിച്ചിരുന്നു. യാത്രക്ക്​ ശേഷം വീട്ടിലെത്തിയപ്പോഴാണ്​ അദ്ദേഹത്തിന്​ കൊറോണ സ്ഥിരീകരിച്ചത്​.

Tags:    
News Summary - Coronavirus: cruise ship carrying 3,700 quarantined in Japan-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.