Posted On
date_range Updated On
date_range കോവിഡിനെ പ്രതിരോധിക്കാൻ പാൽ; ജനങ്ങൾക്ക് നിർദേശവുമായി ചൈന
ബെയ്ജിങ്: കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങളോട് ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താൻ നിർദേശിച്ച് ചൈന. പാലിലെ പോഷകാംശങ്ങൾ പ്രതിരോധ ശേഷി ഉയർത്തുമെന്നും ഇത് കോവിഡ് ബാധിക്കുന്നത് തടയാൻ സഹായിക്കുമെന്നുമാണ് ചൈനയുടെ വിലയിരുത്തൽ.
രക്ഷിതാക്കൾ പ്രഭാത ഭക്ഷണമായി കുട്ടികൾക്ക് പാലും മുട്ടയും നൽകണമെന്ന് ഷാങ്ഹായിയിലെ ഹുഷാൻ ആശുപത്രിയിലെ ഡോക്ടർ ഷാങ് വെങ്ഹോങ് പറഞ്ഞു. ചൈനയിലെ കോവിഡ് രോഗികളെ ചികിൽസിച്ച പ്രധാന ചികിൽസ കേന്ദ്രമായിരുന്നു ഹുഷാൻ ആശുപത്രി.
ചൈനീസ് പീപ്പിൾ കോൺഗ്രസിൻെറ വാർഷിക സമ്മേളനത്തിൽ ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് ജനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ ചൈനയിലെ പാലുൽപ്പാദനം ഇനിയും വലിയ രീതിയിൽ കൂട്ടേണ്ടി വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.