ബെയ്ജിങ്: മരണത്തിൻെറ എണ്ണത്തിലും വ്യാപ്തിയിലും 2003ലെ സാർസിനെ മറികടന്ന് കൊറോണ വൈറസ് ബാധ. ലോകത്ത് ഇ തുവരെ 910 പേരാണ് കൊറോണ ബാധയേറ്റ് മരിച്ചത്. ദുരന്തത്തിൽ 97 പേരാണ് ഞായറാഴ്ച മരണത്തിന് കീഴടങ് ങിയത്. വിവിധ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടിയ മരണനിരക ്കാണിത്. ആകെ മരണത്തിൽ 871 പേരും മരിച്ചത് ചൈനയിലെ ഹുബെ പ്രവിശ്യയിലാണ്. ചൈനയിലെ വിവിധ പ്രവിശ്യകളിലായി 40,171 പേർക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഫിലിപ്പീൻസിലും ഹോങ്കോങ്ങിലുമായി രണ്ട് പേർ മരണപ്പെട്ടു. ലോകത്താകമാനം 40,710 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം, പുതുതായി രോഗബാധ ഏൽക്കുന്നവരുടെ എണ്ണത്തിൽ ശനിയാഴ്ച കുറവു വന്നിട്ടുണ്ട്. യു.എസ്, ജപ്പാൻ പൗരന്മാർ കഴിഞ്ഞ ദിവസം ചൈനയിൽ മരിച്ചിരുന്നു. ചൈനയിലുള്ള നാല് പാകിസ്താൻകാർക്കും രണ്ട് ആസ്ട്രേലിയക്കാർക്കും വൈറസ് ബാധയേറ്റതായി ആരോഗ്യ കമീഷൻ അറിയിച്ചു. 2003ൽ 8000ത്തിൽ പരം പേർക്ക് സാർസ് രോഗം പിടിപെട്ടപ്പോൾ 774 പേരാണ് മരണത്തിന് കീഴടങ്ങിയിരുന്നത്. എന്നാൽ സാർസിനെ അപേക്ഷിച്ച് കൊറോണയുടെ മരണനിരക്ക് വളരെ കുറവാണ്. സാർസ് കാലത്ത് 9.6% ആണ് മരണനിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ 2.2% ആണ് കൊറോണ മരണനിരക്ക്.
ബെയ്ജിങ്ങിെൻറ പ്രതികരണം അറിഞ്ഞാൽ ഉടൻ ചൈനയിലേക്ക് ഐക്യരാഷ്ട്ര സഭ ആരോഗ്യ ഏജൻസി അന്താരാഷ്ട്ര ദൗത്യസംഘത്തെ അയക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ സ്ഥിതി നിയന്ത്രണ വിധേയമായി വരുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനിടെ കൊറോണ വൈറസ് ബാധ ചെറുക്കാൻ ചൈനക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന് അയച്ച കത്തിലാണ്, വൈറസ്ബാധ ചെറുക്കാനുള്ള ശ്രമങ്ങൾക്ക് മോദി ഐക്യദാർഢ്യം അറിയിച്ചത്. വെല്ലുവിളി നേരിടാൻ സഹായം നൽകാമെന്നും അദ്ദേഹം കത്തിലൂടെ ഉറപ്പുനൽകി. ഹുെബ പ്രവിശ്യയിൽനിന്ന് 650 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ നൽകിയ സഹായത്തിനും മോദി നന്ദി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.