ബെയ്ജിങ്: മരണം വിതക്കുന്ന കൊറോണ വൈറസ് ബാധിച്ച് ജീവൻ വെടിഞ്ഞവരുടെ എണ്ണം ചൈനയ ിൽ 636 ആയി. വ്യാഴാഴ്ച മാത്രം മരിച്ച 73 പേരിൽ 64ഉം, വൈറസിെൻറ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വൂഹാനിലാണ്. 3000ത്തിലേറെ പേർക്ക് പുതുതായി വൈറസ് ബാധ ഏറ്റതിനെ തുടർന്ന് മൊത്തം ബാധിത ർ 31,000 കവിഞ്ഞു.
ഇതിനിടെ, വൈറസ് ബാധയേറ്റവരിൽ വലിയൊരു വിഭാഗം രോഗമുക്തി നേടി ആശുപത്രി വിടുെന്നന്ന ആശ്വാസവാർത്തയും ചൈനീസ് ആേരാഗ്യവിഭാഗം പുറത്തുവിടുന്നുണ്ട്. ചികിത്സയിലായിരുന്ന 1540 പേർ വ്യാഴാഴ്ച ആശുപത്രി വിട്ടു.
അതേസമയം, ചൈനയിൽ കൊറോണ വ്യാപനം അതിെൻറ മൂർധന്യത്തിൽ എത്തിയെന്ന് പറയാനായിട്ടില്ലെന്നും എന്നാൽ, വൈറസ് റിപ്പോർട്ട് െചയ്യപ്പെട്ട ശേഷം പുതുതായി ബാധിച്ചവരുടെ എണ്ണത്തിൽ ബുധനാഴ്ച കുറവു വെന്നന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഹുബൈ പ്രവിശ്യയിൽ രോഗ ബാധ കൂടി വരുകയാണെന്നും മറ്റു മേഖലകളിൽ ഈ പ്രവണത ഇല്ലെന്നും അധികൃതർ പറഞ്ഞു. രാജ്യത്തുള്ള 19 വിദേശികൾ കോറോണ ബാധിച്ച് ചികിത്സയിലാണെന്നും ഇതിൽ രണ്ടുപേർ ആശുപത്രി വിെട്ടന്നും അധികൃതർ അറിയിച്ചു.
25 രാജ്യങ്ങളിൽ വൈറസ്
ചുരുങ്ങിയത് 25 രാജ്യങ്ങളിലെങ്കിലും ഇതുവരെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഹോങ്കോങ്ങിലും ഫിലിപ്പീൻസിലുമായി ഒരാൾ വീതം മരിക്കുകയുമുണ്ടായി. സിംഗപ്പൂരിൽ മൂന്നു കേസുകൾ കൂടി കണ്ടെത്തിയതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 33 ആയി.
പുതുതായി രോഗബാധ കണ്ടെത്തിയവർക്ക് ൈചന ബന്ധം ഇല്ലാത്തതിനാൽ സിംഗപ്പൂർ ആരോഗ്യവിഭാഗം കടുത്ത ജാഗ്രതയിലാണ്. മേലഷ്യയിൽ ഒരു കേസു കൂടി കണ്ടെത്തിയതോടെ വൈറസ് ബാധിതർ ആകെ 15 ആയി. ജപ്പാനിലെ യേക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ആഡംബര യാത്രാ കപ്പലിലെ 41 പേർക്ക് കൂടി രോഗബാധ കണ്ടെത്തി. യൂറോപ്യൻ വൻകരയിൽ ഇതുവരെ 31 കേസുകൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.