ബെയ്ജിങ്: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 564 ആയി. ചൈന യിൽ 563 പേരും ഹോങ്കോങ്ങിൽ ഒരാളുമാണ് മരിച്ചത്. ചൈനയിൽ മരിച്ചവരിലധികവും വുഹാൻ നഗരമുൾപ്പെടുന്ന ഹുെബ പ്രവിശ്യയിലുള്ളവരാണ്.
വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം, എണ്ണം എന്ന ക്രമത്തിൽ: ഹോങ്കോങ്^ 22, മക്കാവു^ 10, ജപ്പാൻ^ 45, സിംഗപ്പൂർ^ 28, തായ്ലൻഡ്^ 25, ദ. കൊറിയ^ 23, ആസ്ട്രേലിയ^ 14, ജർമനി^ 13, അമേരിക്ക^ 12, തായ്വാൻ^ 13, മലേഷ്യ^ 14, വിയറ്റ്നാം^ 10, ഫ്രാൻസ്^ 6, യു.എ.ഇ^ 5, കാനഡ^ 4, ഇന്ത്യ^ 3, ഫിലിപ്പീൻസ്^ 3, റഷ്യ^ 2, ഇറ്റലി^ 2, യു.കെ^ 3, ബെൽജിയം, നേപ്പാൾ, ശ്രീലങ്ക, സ്വീഡൻ, സ്പെയിൻ, കേമ്പാഡിയ, ഫിൻലൻഡ് ^ഒന്നുവീതം.
അതേസമയം, വൈറസ് ബാധ സംബന്ധിച്ച വിമർശനങ്ങൾ ചൈന അടിച്ചമർത്തുന്നതായും ഇത് കാര്യങ്ങൾ വഷളാക്കിയതായും ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. വൈറസ് ബാധ തടയുന്നതിെൻറ പേരിൽ നഗരങ്ങളെ തടവിലാക്കിയ ചൈനീസ് സർക്കാർ നടപടി കൂടംകൊണ്ട് അടിച്ച അവസ്ഥയായെന്ന് സംഘടന തലവൻ കെന്നത്ത് റോത് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.