ബെയ്ജിങ്: കൊറോണ പടർന്ന സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരായി ചൈനയുടെ ഭരണകക്ഷിയായ കമ്യ ൂണിസ്റ്റ് പാർട്ടി. ചൈനയുടെ ദേശീയ പാർലമെൻറായ ‘നാഷനൽ പീപ്ൾസ് കോൺഗ്രസ്’ മാർച്ച് അഞ്ചിന് തുടങ്ങാനിരിക് കുകയാണ്. ഇതിലാണ് പാർട്ടിയുടെ സാമ്പത്തിക, ക്ഷേമ പദ്ധതികൾ അംഗീകരിക്കുക. ഈ വേളയിൽ പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും വാർത്തസമ്മേളനം നടത്തും.
പ്രതിനിധികളാകട്ടെ ഗ്രൂപ് യോഗങ്ങൾ ചേരുകയും വിവിധ കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യും. ഇവർക്ക് വിദേശ മാധ്യമപ്രവർത്തകരുമായി സംസാരിക്കാനുള്ള അവസരം ലഭിക്കുന്നത് അപകടമാകുമോ എന്ന് ഭരണകൂടം ആശങ്കപ്പെടുന്നുണ്ട്. അതിനാൽ, ഒന്നുകിൽ കൊറോണ നിയന്ത്രണത്തിലല്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് മാറ്റിവെക്കുക അല്ലെങ്കിൽ പ്രതിഷേധസ്വരങ്ങൾക്ക് അവസരം നൽകുക എന്ന സ്ഥിതിയാണുള്ളത്. സർക്കാർ രോഗബാധ കൈകാര്യംചെയ്ത രീതിയിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ട്. ഈ ഭാരവുമായായിരിക്കും 3000ത്തോളം പ്രതിനിധികൾ ബെയ്ജിങ്ങിലെത്തുക.
രോഗബാധ റിപ്പോർട്ടിങ്ങിനും മറ്റും കടുത്ത സെൻസർഷിപ് നിലവിലുണ്ട്. ഷി ജിൻപിങ് പ്രസിഡൻറ് എന്ന നിലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിലും ജനങ്ങൾ അസംതൃപ്തരാണ്. മാവോ സെ തുങ്ങിനുശേഷം ഒരു നേതാവും ഇത്രയും അധികാരം കൈയാളിയിട്ടില്ല. 2002-03 കാലത്ത് ചൈനയെ പിടിച്ചുകുലുക്കിയ ‘സാർസി’നുശേഷം ചൈനക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച രോഗമാണ് കൊറോണ ൈവറസ് ബാധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.