ബീജിങ്: കൊറോണ (കോവിഡ് 19) വൈറസ് ബാധ മൂലം അരക്ഷിതാവസ്ഥയിലായ ചൈനയിൽ ഒമ്പത് മാസം ഗർഭിണിയായ നഴ്സ് ആതുര രംഗ ത്ത് പ്രവർത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. രാജ്യത്തിെൻറ ‘ഹീറോ’ എന്ന രീതിയിൽ ചൈന യ ുവതിയെ ഉയർത്തിക്കാട്ടുേമ്പാൾ, സ്ത്രീകളെ സർക്കാരിെൻറ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുകയാണ് ച ൈനയെന്ന് ലോകമെമ്പാടുമുള്ളവർ ആരോപിക്കുന്നു.
സാഒ യു എന്ന് പേരായ സ്ത്രീക്കാണ് ഗർഭകാലത്ത് അതീവ അപകടരമായ സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടി വന്നത്. ചൈനയിൽ ഇതുവരെ 2,400ഓളം പേർ വൈറസ് ബാധയേറ്റ് മരിച്ചപ്പോൾ 77,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഗർഭിണിയായ സാഒ യുവിെൻറ വിഡിയോ മാത്രമല്ല വൈറലായത്. രാജ്യത്തിെൻറ അഭിമാനമെന്ന അടിക്കുറിപ്പുകളുമായി ആശുപത്രിയിൽ വെച്ച് തല മുണ്ഡനം ചെയ്യുന്ന നഴ്സുമാരുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. തലയിൽ ക്ലിപ് വെക്കാൻ ശ്രമിക്കുന്ന നഴ്സ് മുടിയില്ലെന്ന് മനസിലാക്കുന്നതോടെ പിൻവലിയുള്ള വിഡിയോയും വ്യാപകമായി പ്രചരിച്ചു. എന്നാൽ ഇത്തരം ദൃശ്യങ്ങൾ പുറത്തുവിടുന്നതിന് ചൈനയിൽ നിന്ന് തന്നെ സർക്കാരിനെതിരെ വലിയതോതിലുള്ള വിമർശനങ്ങൾ ഉയർന്നു.
ചൈനയിലെ ഫുഡാൻ സർവകലാശാലയിലെ പ്രൊഫസർ ശെൻ യിഫൈ ഇത്തരത്തിൽ പ്രചരിക്കുന്ന വിഡിയോകൾക്കെതിരെയും സർക്കാരിെൻറ നടപടികൾക്കെതിരെയും ശക്തമായി പ്രതികരിച്ചു. ക്യാമറക്ക് മുന്നിൽ നഴ്സുമാരുടെ തല മുണ്ഡനം ചെയ്തതിൽ ജനങ്ങൾ കോപാകുലരായെന്നും നമ്മുടെ സർക്കാരിന് അവരുടേതായ ചില അജണ്ടകളുണ്ടെന്നും യിഫൈ പറഞ്ഞു. ഇപ്പോൾ ആതുര സേവനരംഗത്ത് അഹോരാത്രം പണിയെടുക്കുന്നവരെ അവരുടെ പ്രവർത്തനത്തിെൻറ പേരിലാണ് അഭിനന്ദിക്കേണ്ടത്. അല്ലാതെ സ്ത്രീയാണെന്ന പരിഗണനവച്ചെല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.