ബെയ്ജിങ്: കോവിഡ് 19 ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 2345 ആയി. കഴിഞ്ഞദിവസം 109 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് സംഖ്യ ഉയർന്നത്. 76,288 പേരിൽ വൈറസ് ബാധ സ്ഥിരീകര ിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 397 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 20,659 േപരെ രോഗം ഭ േദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.
അതിനിടെ, ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘം രോഗം പടരുന്ന പ്രദേശങ്ങളിൽ പരിശോധന നടത്തി. എന്നാൽ, സംഘത്തിെൻറ സന്ദർശന പട്ടികയിൽ, രോഗം ഏറ്റവും കൂടുതൽ മരണം വിതച്ച വുഹാൻ ഉണ്ടായിരുന്നില്ല. ഒടുവിലാണ്, ശനിയാഴ്ച വുഹാൻ നഗരം സന്ദർശിക്കാൻ ചൈനീസ് സർക്കാർ 12 അംഗ സംഘത്തിന് അനുമതി നൽകിയത്. യു.എസ് വിദഗ്ധൻ അടക്കമുള്ളവരാണ് സംഘത്തിൽ.
വിവിധ പ്രവിശ്യകളിലെ അഞ്ച് ജയിലുകളിലേക്ക് രോഗം പടരുന്നതായ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് എല്ലാ ജയിലുകളിലും ജാഗ്രത പാലിക്കാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് കമ്യൂണിസ്റ്റ് പാർട്ടി അധികൃതേരാട് നിർേദശിച്ചു.
കോവിഡ് ബാധയെതുടർന്ന് ഹയ്നാൻ പ്രവിശ്യയിൽ മാർച്ച് 24 മുതൽ നടത്താനിരുന്ന ബാവോ ഫോറം ഫോര്‍ ഏഷ്യ ഉച്ചകോടി മാറ്റി. മാർച്ച് ആദ്യവാരം തുടങ്ങാനിരുന്ന വാർഷിക പാർലമെൻറ് സമ്മേളനവും മാറ്റിെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.