ബെയ്ജിങ്: കൊറോണ വൈറസ്ബാധ മൂലമുള്ള മരണങ്ങൾ ചൈനയിൽ തുടരുന്നു. വെള്ളിയാഴ്ച മാത്രം 86 പേരാണ് വൈറസ്ബാധ മൂല ം മരിച്ചത്. ഇതോടെ ചൈനയിലെ ആകെ മരണം 722 ആയി. 34,546 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനക്ക് പുറത്ത ് രണ്ട് പേരും കൊറോണ മൂലം മരിച്ചിട്ടുണ്ട്. ഹോങ്കോങ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 25 രാജ്യങ്ങളിൽ ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വൈറസ്ബാധ അതിരൂക്ഷമായതോടെ വിവിധ രാജ്യങ്ങൾ ചൈനയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ പൗരൻമാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അയക്കുന്നുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധ പടരുന്ന ചൈനയിൽ കുടുങ്ങിയ 15 മലയാളി വിദ്യാർഥികൾ നാട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്ക് വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്. പുറത്തിറങ്ങിയ ഉടൻ ഇവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.