ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ ഉയരുന്നു. തിങ്കളാഴ്ച 108 പേർക്കാണ് കൊറോണ മൂ ലം ജീവൻ നഷ്ടമായതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയി.
2478 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 42,638 ആയി. ഇന്നലെ മരിച്ചവരിൽ 67 പേരും ഹൂബിയിലായിരുന്നു. ചൈനയിൽ കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ച വുഹാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഹൂബി.
ഏകദേശം 20,000 പേരുടെ മെഡിക്കൽ സംഘത്തെ പുതുതായി വുഹാനിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി. അതേസമയം, കൊറോണ വൈറസ് ബാധ പടർന്ന് പിടിച്ചതിന് ശേഷം ഇതാദ്യമായി ചൈനീസ് പ്രസിഡൻറ് ഷീ ജിങ്പിങ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ബീജിങ്ങിലെ ആരോഗ്യകേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.