Posted On
date_range Updated On
date_range ചെലവുചുരുക്കൽ: പാക് സർക്കാർ വാഹനങ്ങളുടെ ലേലം തുടങ്ങി
ഇസ്ലാമാബാദ്: പുതുതായി ചുമതലയേറ്റ പാക് സർക്കാറിെൻറ തീരുമാനമനുസരിച്ച് ചെലവുചുരുക്കലിെൻറ ഭാഗമായി നൂറിലേറെ ഗവൺമെൻറ് വാഹനങ്ങളുടെ ലേലം തിങ്കളാഴ്ച ആരംഭിച്ചു.
ലോകോത്തര നിലവാരമുള്ള ആഡംഭര കാറുകളുടെ വിൽപനയിലൂടെ 200 കോടിയോളം സമാഹരിക്കാനാവുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇംറാൻ ഖാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആരംഭിച്ച ചെലവുചുരുക്കൽ പദ്ധതികളുടെ ഭാഗമായാണ് സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങൾ വിൽക്കാൻ തീരുമാനിച്ചത്. മന്ത്രിമാരുടെയും വിവിധ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനയാത്രകളും നിയന്ത്രിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.