പ്രതി​ഷേധങ്ങൾ അവസാനിക്കുന്നില്ല; പൗരത്വ നിയമഭേദഗതിക്കെതിരെ ന്യൂസിലാൻഡിൽ​ സമരസംഗമം

ഓക്​ലൻഡ്​: ​ലോകം കോവിഡ്​ മഹാമാരിയുടെ പിടിയിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. പക്ഷേ ന്യൂസിലാൻഡിൽ ജനജീവിതം സാധാരണഗതിയിലേക്ക്​ തിരിച്ചെത്തിയിരിക്കുകയാണ്​. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവുകളെ കീഴടക്കിയിരുന്ന വിദ്യാർഥി പ്രതിഷേധങ്ങളും രാത്രികളെ ചുവപ്പിച്ച സമരങ്ങളും കോവിഡി​​െൻറ വരവോടെ ഇന്ത്യയിൽ നിന്നും മാഞ്ഞെങ്കിലും ന്യൂസിലാൻഡിൽ വീണ്ടും പ്രതിഷേധങ്ങളുയരുകയാണ്​. മലയാളികൾ ഉൾപ്പടെയുള്ള ഒരു പറ്റം ഇന്ത്യക്കാരാണ്​​ ന്യൂസിലാൻഡ് തലസ്ഥാനമായ വെല്ലിങ്ടണിലും ഓക്​ലാൻഡിലും പ്രതിഷേധവുമായി ഒത്തുകൂടിയത്​. മോദി സർക്കാരി​​െൻറ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യങ്ങൾ ഉയർത്തിയുമാണ്​ ആൾകൂട്ടം ഒത്തു​േചർന്നത്​.  

രാജ്യം കോവിഡ്‌ മുക്തമായതോടെയാണ് പ്രതിഷേധ സമരങ്ങൾക്ക് അനുമതി ലഭിച്ചത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കൈകൊണ്ട നിയമ നടപടികൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ​പ്രത​ിഷേധം. 

 

Tags:    
News Summary - caa -nrc protest in newzealand after covid 19 -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.