ബെയ്ജിങ്: കൊറോണ ബാധയുടെ ആദ്യനാളുകളിൽ മാസ്ക് ധരിച്ച് നീങ്ങുന്ന ജനങ്ങളായിരുന്നു ചൈനീസ് നഗരങ്ങളിലെ ക ാഴ്ച. എന്നാൽ, കൊറോണ ഇപ്പോൾ 811 ജീവനുകൾ കവർന്നിരിക്കുന്നു. 37000 പേർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതോടെ ചൈനീസ് നഗരങ്ങൾ അക്ഷരാർഥത്തിൽ പ്രേതനഗരങ്ങളായിരിക്കുന്നു. ലോകവ്യാപാരത്തെ തന്നെ നി യന്ത്രിച്ചിരുന്ന പല ചൈനീസ് നഗരങ്ങളും ഇന്ന് വിജനമാണ്.
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ ഇത് മഞ്ഞുവീഴ്ച യുടെ കാലമാണ്. മഞ്ഞിൽ കളിക്കാനും ചിത്രങ്ങളെടുക്കാനുമായി നൂറുക്കണക്കിന് ആളുകളാണ് ഇക്കാലത്ത് തെരുവുകളിലെത്താറ്. എന്നാൽ, ഇന്ന് ചിത്രം മാറിയിരിക്കുന്നു. ബെയ്ജിങ്ങിെൻറ തെരുവുകളിൽ പഴയ ആളനക്കമില്ല. വിജനമായ തെരുവുകളിൽ ആകെ കേൾക്കാനുള്ളത് കിളികളുടെ ശബ്ദം മാത്രമാണ്. ബെയ്ജിങ് മാത്രമല്ല, ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാങ്ഹായിയിലും സമാന സ്ഥിതിയാണുള്ളത്. സർക്കാർ അവധി ദിനങ്ങൾ ദീർഘിപ്പിച്ചതോടെ ആളുകളാരും പുറത്തിറങ്ങുന്നില്ല. വീടുകളിൽ നിന്ന് പുറത്ത് പോകരുതെന്ന് ഔദ്യോഗിക ഏജൻസികൾ തന്നെ നിർദേശം നൽകിയതോടെ ഭയം ചൈനക്കാരെ പിടികൂടിയിരിക്കുന്നു.
അപൂർവമായി മാത്രമാണ് ബെയ്ജിങ്ങിൽ ഇത്ര വലിയ മഞ്ഞുവീഴ്ചയുണ്ടാകുന്നതെന്ന് ചൈനയിലെ വിനോദസഞ്ചാര കേന്ദ്രമായ ഫോർബിഡൻ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ പറയുന്നു. കൊറോണയില്ലെങ്കിൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ എത്തുമായിരുന്നു. എന്നാൽ, സർക്കാറിെൻറ കർശന ഉത്തരവ് നില നിൽക്കുന്നതിനാൽ പ്രദേശവാസികൾ അല്ലാതെ മറ്റാരും പുറത്തിറങ്ങുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ബെയ്ജിങ്ങിെല ഫുഡ്സ്ട്രീറ്റിൽ വിരലിലെണ്ണാവുന്ന റസ്റ്റോറൻറുകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്നും ഷോപ്പിങ് കോംപ്ലക്സുകൾ അടഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.