Posted On
date_range Updated On
date_range കാബൂളിൽ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് സ്ഫോടനം; രണ്ടു മരണം
കാബൂൾ: അഫ്ഗാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മാധ്യമപ്രവർത്തകനടക്കം രണ്ടു പേർ മരിച്ചു. കാബൂളിലെ സ്വകാര്യ ടെലിവിഷൻ ചാനൽ സംഘം സഞ്ചരിച്ച വാൻ ലക്ഷ്യമാക്കിയായിരുന്നു സ്ഫോടനം. മരിച്ചവരിലൊരാൾ വാൻ ഡ്രൈവറാണ്.
കുർദിഷ് ടി.വി ചാനലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കുർദിഷ് ടി.വി ജീവനക്കാരായ 15 പേരാണ് വാനിൽ ഉണ്ടായിരുന്നതെന്ന് ചാനലിന്റെ ന്യൂസ് ഡയറക്ടർ ജാവേദ് ഫർഹാദ് പറഞ്ഞു.
ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടി.വി ചാനൽ ജീവനക്കാരെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിൽ ആക്രമണം ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.