നായകളെ ഏറ്റെടുത്ത്​ രാജാവിന്​ പ്രജകളുടെ ‘പിറന്നാൾ സമ്മാനം’

തിംഫു: പ്രിയ രാജാവി​​െൻറ പിറന്നാൾ ദിവസം ഭൂട്ടാൻ ഒരുക്കിയത്​ വേറി​ട്ടൊരു പിറന്നാൾ സമ്മാനം. രാജാവ്​ ജിഗ്​മെ ഖ േസർ നാംഗ്യെലി​​െൻറ 40ാം പിറന്നാളിന്​ പ്രധാനമന്ത്രി ലോതെ ഷെറിങ്ങി​​െൻറ നിർദേശമനുസരിച്ച്​​ ഭൂട്ടാൻ നൽകിയ ‘പിറ ന്നാൾ സമ്മാനം’ സമൂഹമാധ്യമങ്ങളിൽ ​ൈവറലായി. തെരുവുനായ ശല്യം രൂക്ഷമായ ഭൂട്ടാനിൽ, രാജാവിനു​ള്ള പിറന്നാൾ സമ്മാനമായി എല്ലാ കുടുംബങ്ങളും ഓ​േരാ തെരുവുനായയെ ദത്തെടുത്ത്​ വളർത്തണമെന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

ഇതോടൊപ്പം ഓരോ മരവും എല്ലാവരും നട്ടുപിടിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ നിരവധി പേരാണ്​ നായകളെ ഏറ്റെടുത്തത്​. താനും കുടുംബവും മൂന്ന്​ തെരുവുനായകളെ ദത്തെടുത്തതായി പത്രപ്രവർത്തക നാംഗായ്​ സാം ട്വിറ്ററിൽ കുറിച്ചു. അനിയന്ത്രിതമായ തെരുവുനായ ശല്യം കാരണം പൊറുതിമുട്ടുന്ന രാജ്യത്ത്​ ദിനംപ്രതി നിരവധിപേർക്കാണ്​ കടിയേൽക്കുന്നത്​.

Tags:    
News Summary - Bhutan's Birthday Gift To Their King Delights Twitter-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.