Posted On
date_range Updated On
date_range വണ്ടിയോടിക്കുേമ്പാൾ മൊബൈൽ ഉപയോഗം നിയമലംഘനമാണെന്ന് അറിഞ്ഞില്ലെന്ന് മന്ത്രി
മെൽബൺ: വണ്ടിയോടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്ന് ആസ്ട്രേലിയൻ പൊലീസ് മന്ത്രി ട്രോയ് ഗ്രാൻറ്. നിയമലംഘനം ശ്രദ്ധയിൽപെട്ട ഉടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായ മന്ത്രി 250 ഡോളർ പിഴയൊടുക്കാനും സന്നദ്ധനായി. ആരും നിയമത്തിന് അതീതനെല്ലന്നു തെളിയിക്കാനാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. കാറോടിക്കുന്നതിനിടെ വഴിയരികിൽ എത്തിയ ചെമ്മരിയാടിെൻറ ചിത്രം പകർത്താനാണ് മന്ത്രി ഫോണെടുത്തത്. സംഭവം നിയമവിരുദ്ധമാണെന്ന ട്രാഫിക് അലർട്ട് ശ്രദ്ധയിൽപെട്ടപ്പോഴാണ് മന്ത്രിക്ക് ബോധംവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.