Posted On
date_range Updated On
date_range അഷ്റഫ് ഗനി വീണ്ടും അഫ്ഗാനിസ്താൻ പ്രസിഡൻറ്
കാബൂൾ: അഫ്ഗാനിസ്താൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അഷ്റഫ് ഗനി വീണ്ടും തെരഞ്ഞെടു ക്കപ്പെട്ടു. വോട്ടെടുപ്പ് നടന്ന് അഞ്ചു മാസത്തിനു ശേഷമാണ് ഫലപ്രഖ്യാപനം. ഗനിക്ക് 50.64 ശതമാനം വോട്ടാണ് ലഭിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
അഞ്ചുവർഷമാണ് ഭരണ കാലാവധി. താലിബാനുമായി ചർച്ചക്ക് എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സംഘമുണ്ടാക്കുമെന്ന് വിജയ ശേഷം പ്രസിഡൻറിെൻറ വക്താവ് പറഞ്ഞു. മത്സരത്തിൽ ഗനിയുടെ മുഖ്യ എതിരാളി അബ്ദുല്ല അബ്ദുല്ലക്ക് 39.5 ശതമാനം വോട്ടാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.