??? ??? (?????????????? ?????? ??????????????? ??????)

ഇത്​ ഖമർ ഗുൽ; ഉപ്പയെയും ഉമ്മയെയും കൊന്ന മൂന്നു താലിബാനികളെ വെടിവെച്ചുകൊന്നവൾ 

കാബൂൾ: കൺമുന്നിലിട്ട്​ മാതാപിതാക്കളെ താലിബാനികൾ വെടിവെച്ചുകൊല്ലു​േമ്പാൾ നോക്കി നിൽക്കാൻ ഖമർ ഗുലിനായില്ല. ഉപ്പയുടെ തോക്കെടുത്ത്​ വീടിനുള്ളി​ൽ വെച്ചുതന്നെ മൂന്നു താലിബാനികളെയും അവൾ ഇല്ലാതാക്കി. സർക്കാറിനെ പിന്തുണച്ചുവെന്ന കാരണത്താലാണ്​ പെൺകുട്ടിയുടെ മാതാപിതാക്കളെ താലിബാൻ കൊലപ്പെടുത്തിയതെന്ന്​ ‘ദി ഗാർഡിയൻ’ റിപ്പോർട്ട്​ ചെയ്യുന്നു.

അഫ്​ഗാനിലെ ഗോർ പ്രവിശ്യയിലെ ഗരിവയിൽ കഴിഞ്ഞ ആഴ്​ചയാണ്​ സംഭവം. 16കാരിയായ ഖമർ ഗുലി​​​െൻറ വീട്ടിൽ പിതാവി​നെ അന്വേഷിച്ച്​ എത്തിയതായിരുന്നു താലിബാൻ വാദികൾ. എന്നാൽ ആയുധധാരികളായ താലിബാനികളെ കണ്ടതോടെ പെൺകുട്ടി വാതിൽ തുറക്കാൻ തയ്യാറായില്ല. 

എന്നാൽ വാതിർ തുറന്ന്​ അകത്തുകയറിയ താലിബാനികൾ ഖമർ ഗുലി​​​െൻറ മാതാവി​നെ തൽക്ഷണം വെടിവെച്ചു കൊല്ലുകയായിരുന്നു. വൈകാതെ ഗുലി​​​െൻറ പിതാവിനെയും വെടിവെച്ചുകൊന്നു.

കൺമുന്നിൽ വെച്ച്​ മാതാപിതാക്കളെ ദാരുണമായി കൊലചെയ്യുന്നത്​ കണ്ട ഗുൽ പിതാവി​​​െൻറ തോക്കെടുത്ത്​  വെടിവെച്ചുകൊല്ലുകയായിരുന്നു. 12 വയസ്സുകാരനായ സഹോദരൻ ഹബീബുല്ലയോടൊപ്പം ചേർന്ന്​ ഒരു മണിക്കൂറോളം നീണ്ട് പോരാട്ടത്തിനൊടുവിലാണ്​ താലിബാനികളെ വകവരുത്തിയതതെന്ന്​ ‘ദി ഗാർഡിയൻ’ റിപ്പോർട്ട്​ ചെയ്യുന്നു.

ധാരാളം താലിബാനികൾ എത്തിച്ചേർന്നെങ്കിലും ഗ്രാമീണരും സർക്കാരിനെ പിന്തുണക്കുന്ന സായുധധാരികളും ചേർന്ന്​ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രവിശ്യയുടെ തലസ്ഥാന നഗര​യിലേക്ക്​ ഇരുവരേയും മാറ്റി​ സുരക്ഷിതരാക്കിയെന്ന്​ അഫ്​ഗാൻ ഒൗദ്യോഗിക പ്രതിനിധികൾ അറിയിച്ചു.

അഫ്​ഗാൻ സർക്കാർ പെൺകുട്ടിക്ക്​ അഭിനന്ദനവുമായി രംഗത്തെത്തി. പ്രസിഡൻറ്​ അഷ്​റഫ്​ ഘനി കുട്ടികളെ കൊട്ടാരത്തിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​. സംഭവത്തിനുപിന്നാലെ തലയിൽ തട്ടമിട്ട്​ തോക്കുപിടിച്ച ഖമർ ഗുലി​​​െൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ പറന്നുനടന്നിരുന്നു. 
 

Tags:    
News Summary - Afghan girl shoots dead Taliban fighters -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.