ബെയ്ജിങ്: ‘ത്രി ഇഡിയറ്റ്സി’ൽ തുടങ്ങി ‘പി.കെ’യും ‘ഡംഗലും’ വരെ ചൈനീസ് വിപണികളിൽ ശ തകോടികൾ വാരിക്കൂട്ടിയതിനു കാരണക്കാരനായ ആമിർ ഖാൻ എന്ന നടനോട് ആ നാട്ടുകാർ ഇഷ്ടംകൂടിയിട്ട് ഏറെയായി. ആമിറിെൻറ ഓരോ സിനിമയും ചൈനയിൽ വൻ ഹിറ്റാണ്.
ചൈനയുമായി തുടരുന്ന ഈ ആത്മബന്ധം ഉപയോഗിച്ച് കോവിഡ് -19ക്കെതിരെ ബോധവത്കരണത്തിന് ഇറങ്ങിയിരിക്കുകയാണ് ആമിർ. ചൈനക്കാരുടെ ഇഷ്ട സമൂഹ മാധ്യമമായ വെയ്ബോയിലാണ് വൈറസിനെതിരെ കരുതിയിരിക്കണമെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും ആമിർ ആവശ്യപ്പെടുന്നത്. ദുരന്തത്തിന് ഇരയായവരോട് അനുശോചനം അറിയിച്ച സൂപ്പർ താരം നാട്ടുകാരുമായി നിരന്തരം ബന്ധെപ്പട്ടുവരുകയാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.