representational image

അഫ്​ഗാനിസ്​താനിൽ വ്യോമാക്രമണം: ഒരു കുട്ടിയടക്കം എട്ട്​ പേർ മരിച്ചു

കാബൂൾ: അഫ്​ഗാനിസ്​താനിലെ നംഗർഹറി​​െൻറ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വ്യോമാക്രമണത്തിൽ ഒ രു കുട്ടിയടക്കം എട്ട് പേർ മരിച്ചു. സുർഖ് റോഡ് ജില്ലയിലെ കാരക് ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് നംഗർഹാർ ഗവർണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി വ്യക്തമാക്കി.

കൊല്ലപ്പെട്ടവർ പ്രാദേശിക മാർക്കറ്റിൽ നിന്ന്​ സാധനങ്ങൾ വാങ്ങി വീടുകളിലേക്ക് മടങ്ങവെയാണ്​ ആക്രമണമുണ്ടായത്​. അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, നംഗർഹറിലെ ഷെർസാദ് ജില്ലയിലുണ്ടായ ആക്രമണമടക്കം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് വ്യോമാക്രമണങ്ങൾ നടന്നതായും ഇതിൽ ആറ് തീവ്രവാദികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം ശനിയാഴ്​ച പ്രസ്​താവനയിൽ അറിയിച്ചു.

Tags:    
News Summary - 8 civilians including child killed in airstrike in afghanistan -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.