Posted On
date_range Updated On
date_range ഫല്ലൂജയില്‍ അന്തിമപോരാട്ടം ഉടനെന്ന് സൈന്യം
ബഗ്ദാദ്: ഫല്ലൂജയില്‍ ഐ.എസിനെതിരായ അന്തിമയുദ്ധം ആസന്നമായെന്ന് ഇറാഖിസൈന്യം. പോരാട്ടം രൂക്ഷമായതോടെ നഗരത്തില്‍ കുടുങ്ങിയ അരലക്ഷത്തിലേറെ സിവിലിയന്‍മാരുടെ ദാരുണാവസ്ഥയില്‍ മനുഷ്യാവകാശസംഘങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സൈന്യത്തിന്‍െറ പ്രഖ്യാപനം. ഏതാനും ദിവസത്തിനകം നഗരം ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും സൈന്യം വ്യക്തമാക്കി.
അന്‍ബാര്‍ പ്രവിശ്യയിലെ ഹീതിലും മൂസിലിനടുത്തും ഞായറാഴ്ചയും ആക്രമണം തുടരുകയാണ്. ഹീതില്‍ ഏറ്റുമുട്ടലില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടു. യു.എസ് സൈനികസഖ്യത്തിന്‍െറ നേതൃത്വത്തിലാണ് പോരാട്ടം. ഐ.എസ് അധീനമേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.