Posted On
date_range Updated On
date_range എവറസ്റ്റില്‍ ഡച്ച് പര്വതാരോഹകന് മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറിയിറങ്ങവെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഡച്ച് പര്വതാരോഹകന് മരിച്ചു. എറിക് അര്‍നോള്‍ഡാണ് (35) വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് ധൗലഗിരി കൊടുമുടി കയറി ഇറങ്ങവെ അസുഖബാധിതനായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പര്വതാരോഹകന് മരിച്ചിരുന്നു.എവറസ്റ്റ് ഇറങ്ങുന്നതിനിടെ ഓക്സിജന്‍െറ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അര്‍നോള്‍ഡിന് അസുഖം പിടിപെടുകയായിരുന്നുവെന്ന് ട്രക്കിങ് സംഘത്തിന്‍െറ മാനേജിങ് ഡയറക്ടര്‍ മിങ്മ ഷേര്‍പ്പ പറഞ്ഞു. മൃതദേഹം കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പായി ക്യാമ്പിലത്തെിക്കാനുള്ള ശ്രമത്തിലാണ് ഗൈഡുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.