Posted On
date_range Updated On
date_range ഇറാഖില്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിൽ ചാവേറാക്രമണം; 41 മരണം
ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദിലെ ഇസ്കന്ദരിയ നഗരത്തിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിനുനേരെ നടന്ന ചാവേറാക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 95 പേര്‍ക്ക് പരിക്കേറ്റു. വിജയികള്‍ക്ക് ട്രോഫിവിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് നടുവില്‍വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സുന്നി, ഷിയാ വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലയാണ് ഇസ്കന്ദരിയ. ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.