പാകിസ്താനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴ് മരണം

പാകിസ്താന്‍: പാകിസ്താനിലെ ഒറാക്സായ് ആദിവാസി മേഖലയില്‍ ശനിയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്ക് പറ്റി. 48 പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസമയത്ത് 65 തൊഴിലാളികള്‍ ഖനിക്കുള്ളിലുണ്ടായിരുന്നതായും രക്ഷാപ്രവര്‍ത്തനം  തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.