Posted On
date_range Updated On
date_range യോഗദിനാചരണത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി
ബെയ്ജിങ്: ലോകത്തിനൊപ്പം രണ്ടാം അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ പങ്കാളിയായി ചൈനയും. ചൈനയുടെ വന്‍മതിലിലും മറ്റുമായി നടന്ന യോഗയും ചൈനയുടെ പാരമ്പര്യ അയോധന കലയായ തായ്-ചിയും സമന്വയിപ്പിച്ച ചടങ്ങുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസി ചൈനയുടെ വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തിനുള്ള ഒൗദ്യോഗിക സംഘടനയായ ചൈനീസ് പീപ്ള്‍സ് അസോസിയേഷന്‍ ചേര്‍ന്ന് യോഗദിനാചരണത്തിന് ആതിഥേയത്വം വഹിച്ചു. വന്‍മതിലില്‍ നടന്ന ചടങ്ങുകളില്‍ ഇന്ത്യന്‍ എംബസിയിലെ സാംസ്കാരികകാര്യ കൗണ്‍സിലര്‍ വനജ കെ. തെക്കാട്ടും ഇന്ത്യക്കാരായ നാല് യോഗ പരിശീലകരും ചൈനീസ് പീപ്ള്‍സ് അസോസിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.