Posted On
date_range Updated On
date_range രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം: പാക്മാധ്യമങ്ങളും വാര്‍ത്തയാക്കി
ഇസ്ലാമാബാദ്: പാകിസ്താന്‍ നരകമാണെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ പ്രസ്താവന അംഗീകരിക്കാത്ത കോണ്‍ഗ്രസ് മുന്‍ എം.പിയും കന്നഡ നടിയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പാക് മാധ്യമങ്ങളിലും വാര്‍ത്തയായി. പൊതുപരിപാടിക്കിടെയായിരുന്നു രമ്യയുടെ പ്രസ്താവന. പ്രസ്താവനയില്‍ ഖേദിക്കുന്നില്ളെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ‘സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ട്. എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങളുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ ആരിലും ബലമായി കെട്ടിവെക്കാന്‍ നോക്കേണ്ട’ എന്നായിരുന്നു രമ്യയുടെ മറുപടി. സാര്‍ക് യൂത്ത് മീറ്റിന്‍െറ ഭാഗമായി അവര്‍ അടുത്തിടെ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.