Posted On
date_range Updated On
date_range വ്യോമാക്രമണത്തില്‍ ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷിക്കുമെന്ന് യു.എസ്
ബഗ്ദാദ്: സഖ്യസേനയുടെ വ്യോമാക്രമണത്തിനിടെ ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യു.എസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ബഗ്ദാദില്‍നിന്ന് 30 മൈല്‍ അകലെയുള്ള ഫല്ലൂജാഹ് നഗരത്തിനു സമീപമാണ് ഐ.എസിനെതിരായ വ്യോമാക്രമണത്തിനിടെ ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക ഉദ്യോഗസ്ഥനടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായി ഇറാഖ് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാഖ് സൈന്യത്തിന്‍െറ സഹകരണത്തോടെയാണ് വ്യോമാക്രമണം നടത്തിയതെന്നും അന്വേഷണത്തില്‍ സഹകരിക്കാന്‍ ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു. എസ് വ്യക്തമാക്കി. ഇറാഖില്‍ യു.എസ് സഖ്യസേനയുടെ പിന്തുണയോടെയാണ് ഇറാഖ് സൈന്യം ഐ.എസിനെതിരെ പോരാടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.