Posted On
date_range Updated On
date_range കാബൂള്‍ പ്രവിശ്യയില്‍ വനിതാ ഗവര്‍ണറെ വീണ്ടും നിയമിച്ചു
കാബൂള്‍: സമ്മര്‍ദത്തെ തുടര്‍ന്ന് ഖോര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ പദവിയില്‍നിന്ന് നീക്കിയ വനിതാ പ്രതിനിധിയെ കാബൂള്‍ പ്രവിശ്യയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ഖോര്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന സീമ ജൊവാന്തയെ കാബൂള്‍ പ്രവിശ്യയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ രണ്ട് വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സീമ. കഴിഞ്ഞ ജൂണിലാണ് പ്രസിഡന്‍റ് അശ്റഫ് ഗനി ഇവരെ ഖോര്‍ പ്രവിശ്യാ ഗവര്‍ണറായി നിയമിച്ചത്. നിയമനത്തിനെതിരെ വധശ്രമമുള്‍പ്പെടെ വന്‍ പ്രതിഷേധം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.