Posted On
date_range Updated On
date_range കുളിക്കാതിരുന്നത് 50 വർഷം; അമൗ ഹാജി 94-ാം വയസിൽ വിടവാങ്ങി
തെഹ്റാൻ: അമ്പത് വർഷം കുളിക്കാതെ വാർത്തകളിൽ ഇടം നേടിയ ഇറാനിലെ വയോധികൻ അമൗ ഹാജി അന്തരിച്ചു. 94 വയസ്സായിരുന്നു പ്രായം. ദെജ്ഗാഹിലെ ഗ്രാമത്തിൽ വെച്ചായിരുന്നു മരണം. ശനിയാഴ്ചയാണ് അമൗ ഹാജി മരിച്ചതായി പ്രദേശിക മാധ്യമം സ്ഥിരീകരിച്ചത്.
ദീർഘകാലം കുളിക്കാതെ ഇദ്ദേഹം പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്റെ വിചിത്രമായ ശീലത്തെക്കുറിച്ച് വിവരിക്കുന്ന 'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗങ്ങൾ തന്നെ പിടികൂടുമെന്ന് ഭയന്നാണ് അമൗ ഹാജി കുളിക്കാതിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായി ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.