‘വാട്ട്​ ഈസ്​ ഇന്ത്യ?’ ഗൂഗ്​ളിൽ വൈറലായ ആ ചോദ്യം

ന്ത്യയുടെ ആത്മാവ്​ തൊട്ടറിയണമെങ്കിൽ സെൻസ് ഉണ്ടാവണം. സെൻസിബിലിറ്റി, സെൻസിറ്റിവിറ്റി ഉണ്ടാവണം. എന്നാ ൽ ഇന്ത്യ തന്നെ എന്താണെന്ന്​ അറിയില്ലെങ്കിലോ. ഗൂഗിളിൽ പരതി നോക്കണം.

യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ ഡൽഹിയിൽ വി മാനമിറങ്ങിയപ്പോൾ മുതൽ ഇന്ത്യ എന്താണെന്ന്​ അറിയാനുള്ള ആവേശം ആയിരുന്നു യു.എസുകാർക്ക്​. ട്രംപും ഭാര്യ മെലാനിയയ ും ഇന്ത്യയിലെത്തുന്നു എന്ന വാർത്ത പ്രചരിച്ചതുമുതൽ ‘വാട്ട്​ ഈസ്​ ഇന്ത്യ’ എന്ന ചോദ്യം ഗൂഗ്​ൾ കേട്ടുതുടങ്ങി.

ട്രംപിൻെറ സന്ദർശനം പ്രഖ്യാപിച്ച ജനുവരി 28 മുതൽ യു.എസുകാർക്ക്​ ഇന്ത്യ എന്താണെന്ന്​ അറിയാനുള്ള ആവേശമായിരുന്നു. ഇതോടെ ചോദ്യം ഗൂഗ്​ൾ ട്രൻഡിങ്ങിലായി. ‘വാട്ട്​ ഈസ്​ ഇന്ത്യ’ എന്ന ചോദ്യത്തിനൊപ്പം തന്നെ ഇന്ത്യ എവിടെയാണെന്നറിയാൻ ‘വേർ ഇൗസ്​ ഇന്ത്യ’ എന്ന ചോദ്യവും ഉയർന്നു.
കൊളംബിയ, ഹവായ്​, ​പടിഞ്ഞാറൻ വിർജീനിയ എന്നിവിടങ്ങളിൽ നിന്നാണ്​ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയർന്നത്​.

ഇന്നലെയാണ്​ രണ്ടു ദിവസത്തെ സന്ദശനത്തിനായി ഡോണൾഡ്​ ​ട്രംപും ഭാര്യ മെലാനിയയും മകൾ ഇവാങ്കയും മരുമകനും വൈറ്റ്​ഹൗസ്​ ഉപദേഷ്​ടാവുമായ ജാരദ്​ കുഷ്​നർ അടക്കമുള്ള ഉന്നതതല സംഘവും ഇന്ത്യയിലെത്തിയത്​.

Tags:    
News Summary - What is india? Google searching while Trump is in Delhi -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.