വ്യാപാരക്കരാർ ഇപ്പോഴില്ല; ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിച്ചില്ല -ട്രംപ്​

വാഷിങ്​ടൺ: സന്ദർശനത്തിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്​ ട്രംപ്​. വ്യാപാര ഇടപാടിൽ അമേരിക്കയെ ഇന്ത്യ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന ്നും​ അദ്ദേഹം പരാതിപ്പെട്ടു.

ഇന്ത്യ-യു.എസ്​ വ്യാപാരകരാർ തൽക്കാലത്തേക്ക്​ ഇല്ല. വലിയ പ്രഖ്യാപനങ്ങൾ പിന്നീടുണ്ടാകുമെന്നും ജോയിൻറ്​ ബേസ് ആൻഡ്രൂസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഇന്ത്യ സന്ദർശനം നിലവിലെ വ്യാപാര ബന്ധത്തിൽ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ്​ പങ്കുവെച്ചു. വ്യാപാര ഇടപാടിലെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയെ ഒരുപാടിഷ്​ടമാണ്. ഗുജറാത്തിൽ 70 ലക്ഷത്തോളം ആളുകൾ തന്നെ സ്വീകരിക്കാനുണ്ടാവുമെന്ന്​ ​മോദി പറഞ്ഞതായും അതിൽ താൻ അവേശഭരിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം.

Tags:    
News Summary - We're Not Treated Very Well By India Trump-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.