??????????????? ??????????????????? ???????? ??????????? ??? ?????????????????

വീണ്ടും കരുത്താർജിച്ച്​ വംശീയവിരുദ്ധ പ്രക്ഷോഭം; പ്രക്ഷോഭകാരികൾ തീവ്രവാദികളെന്ന്​ ട്രംപ്​

വാഷിങ്​ടൺ: അമേരിക്കയിൽ വീണ്ടും ശക്തിയാർജിച്ച വംശീയവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ കടുത്ത നടപടികളുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പ്ര​ക്ഷോഭകാരികളെ തീവ്രവാദികളെന്ന്​ വിശേഷിപ്പിച്ച ട്രംപ്​, ഫെഡറൽ സൈന്യത്തെ ഉപയോഗിച്ച്​ നേരിടുമെന്നും വ്യക്തമാക്കി. പോർട്ട്​ലാൻഡ്​​,സിയാറ്റിൽ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൻ ​പ്രക്ഷോഭമാണ്​ നടക്കുന്നത്​. ടിയർഗ്യാസും മറ്റും ഉപയോഗിച്ചാണ്​ നേരിടുന്നത്​. നിരവധി പേരെ അറസ്​റ്റ്​ ചെയ്യുന്നുണ്ട്​. ഹോംലാൻഡ്​​​ സെക്യൂരിറ്റിയിൽനിന്നുള്ള ​നെയിം ബാഡ്​ജ്​ ധരിക്കാത്ത അർധ​ൈസനിക ഉദ്യോഗസ്ഥരും പ്രക്ഷോഭകരെ നേരിടാൻ രംഗത്തിറങ്ങിയിട്ടുണ്ട്​.

ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ നിയോഗിക്കുമെന്നും ട്രംപ്​ ഭരണകൂടം വ്യക്തമാക്കി. അതേസമയം, അമേരിക്ക ഏകാധിപത്യ രാജ്യം പോലെയായി മാറിയതായി സി.എൻ.എൻ അടക്കം മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 
ഏകാധിപത്യ രാജ്യങ്ങളിലെ പോലെയാണ്​ പേരും നമ്പർ പ്ലേറ്റുമില്ലാത്ത വാഹനങ്ങളിലേക്ക്​ പ്രക്ഷോഭകരെ മാറ്റുന്നതെന്ന്​ ഒറിഗോണിൽനിന്നുള്ള കോൺഗ്രസ്​ അംഗങ്ങളായ ജെഫ്രി മെർക്ക്​ലി, റോൺ വൈഡൻ, സൂസൻ ബൊമാമിസി, ഏൾ ബ്ലൂമനോയർ എന്നിവർ ജസ്​റ്റിസ്​ ആൻഡ്​ ഹോംലാൻഡ്​ സെക്യൂരിറ്റി ഡിപ്പാർട്​മ​െൻറിന്​ എഴുതിയ കത്തിൽ വ്യക്തമാക്കി. സമാധാനപരമായി പ്ര​ക്ഷോഭം നടത്തുന്നവർക്കെതിരെ അപകടകരമായ യുദ്ധസാമഗ്രികൾ ഉപയോഗിക്കുന്നതായും ഫെഡറൽ ഏജൻറുമാർ തെരുവിൽനിന്ന്​ കാരണം കൂടാതെ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നതായും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഒൗപചാരിക നേതാവോ ആസ്ഥാനമോ ഇല്ലാത്ത ആൻറിഫ (ആൻറി ഫാഷിസ്​റ്റി​​െൻറ ചെറുരൂപം)യാണ്​ സംഘർഷങ്ങൾക്ക്​ കാരണമെന്നും അവർ ഭീകരരാണെന്നുമാണ്​ ട്രംപ്​ കുറ്റപ്പെടുത്തുന്നത്​. 

അതിനിടെ, പോർട്ട്​ലാൻഡ്​​ പ്രക്ഷോഭത്തെ പിന്തുണച്ച്​ സിയാറ്റിലിൽ നടന്ന ​സമരം സംഘർഷത്തിലെത്തുകയും പൊലീസ്​ കുരുമുളക്​ സ്​​പ്രേയും കണ്ണീർ വാതക ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്​തു. 45 പ്ര​ക്ഷോഭകരെ അറസ്​റ്റ്​ ചെയ്​തു. 21 പൊലീസ്​ ഒാഫിസർമാർക്ക്​ പരിക്കുണ്ട്​. ഫെഡറൽ സേന മടങ്ങിപ്പോകുക, ഞങ്ങൾ ജീവിക്കുന്നത്​ പൊലീസ്​ സ്​റ്റേറ്റിലാണ്​, നീതിയില്ലാതെ സമാധാനമില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സമാധാനപരമായാണ്​ സിയാറ്റിലിൽ ആയിരങ്ങൾ പ്രതിഷേധിച്ചത്​. 

യുവാക്കളെ തടഞ്ഞുവെക്കാൻ ഉപയോഗിച്ചിരുന്ന നിർമാണ പ്രദേശത്തിന്​ ഒരു വിഭാഗം പ്ര​ക്ഷോഭകർ തീയിട്ടതോടെയാണ്​ സംഘർഷം ആരംഭിച്ചത്​. ടെക്​സസിലെ ഒാസ്​റ്റിനിൽ ബ്ലാക്ക്​ ലൈവ്​സ്​ മാർച്ചിനിടെ ഒരാൾ വെടിയേറ്റ്​ മരിച്ചു. റൈഫിളുമായി നീങ്ങിയ ഇയാൾ വാഹനത്തിന്​ അടുത്തേക്ക്​ എത്തിയപ്പോൾ വാഹനത്തിനുള്ളിൽനിന്ന്​ വെടിവെക്കുകയായിരുന്നു. ഇയാൾ പൊലീസി​​െൻറ പിടിയിലായിട്ടുണ്ട്​. കാലിഫോർണിയയിൽ പ്രക്ഷോഭകർ കോടതി കേന്ദ്രത്തിന്​ തീയിടുകയും പൊലീസ്​ സ്​റ്റേഷൻ ഭാഗികമായി നശിപ്പിക്കുകയും ചെയ്​തു. 

Tags:    
News Summary - US UPDATE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.