ഡോണൾഡ്​ ട്രംപ്​ ഇന്ത്യ സന്ദർശിക്കുന്നു

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 24-25 തീയതികളിൽ ട്രംപ്​ ഇന്ത്യ യിലെത്തുമെന്നാണ്​ വൈറ്റ്​ ഹൗസ്​ അറിയിച്ചിരിക്കുന്നത്​.

ഫെബ്രുവരി 24-25 തിയതികളിലും ട്രംപ്​ ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തുമെന്നും വൈറ്റ്​ഹൗസ്​ വ്യക്​തമാക്കി. ഇന്ത്യ-യു.എസ്​ ബന്ധത്തെ സന്ദർശനം കൂടുതൽ ശക്​തമാക്കും. ഇന്ത്യൻ ജനതയും അമേരിക്കൻ ജനതയും തമ്മിലുള്ള സൗഹൃദം സന്ദർശനം കൂടുതൽ ദൃഢമാക്കുമെന്നും ​ൈവറ്റ്​ഹൗസ്​ പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ ഡോണൾഡ്​ ട്രംപുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഇന്ത്യയി​ലേക്ക്​ ക്ഷണിച്ചിരുന്നു. മോദി പ​ങ്കെടുത്ത ഹൗഡി മോഡി പരിപാടിയിൽ ട്രംപും പ​ങ്കെടുത്തിരുന്നു.

Tags:    
News Summary - US President Donald Trump To Visit India-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.