??????? ?????????? ?????????

ട്രംപിന്‍റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ക്ക് കോവിഡ്

വാഷിങ്ടന്‍: പ്രസിഡന്‍റ് ട്രംപിന്‍റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ റോബര്‍ട്ട് ഒബ്രയാനും കൊറോണ  സ്ഥിരീകരിച്ചു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ റോബര്‍ട്ടില്‍ കണ്ടു തുടങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിലിരുന്നാണ് ജോലി ചെയ്തിരുന്നതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. 

പ്രസിഡന്‍റിനോ, വൈസ് പ്രസിഡന്‍റിനോ ഇതു സംബന്ധിച്ച് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ജോലികള്‍ തടസുമില്ലാതെ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമായി ബന്ധപ്പെടുന്ന വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് എല്ലാവരും ദിവസവും കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. 

Tags:    
News Summary - US NSA Robert O'Brien tests positive for coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.