വാഷിങ്ടൺ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ചില രാജ്യങ്ങൾക്കു മേൽ അമേരി ക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിസ നിയന്ത്രണമേർപ്പെടുത്തി.
ഇതുപ്രകാരം ഇറാൻ, ലിബിയ, ഉ. കൊറിയ, സിറിയ, വെനിസ ്വേല, യമൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കി. മ്യാന്മർ, എറിത്രീയ, ക ിർഗിസ്താൻ, നൈജീരിയ എന്നീ രാജ്യക്കാർക്കുള്ള അഭയാർഥി വിസയും നിർത്തിവെച്ചു. ഇതിനുപുറമെ ‘വിസ ലോട്ടറി’യിൽ നിന്ന് (അഭയാർഥി വിസയിലുള്ളവർക്ക് ഗ്രീൻകാർഡ് ലഭിക്കുന്ന പദ്ധതി) സുഡാൻ, താൻസനിയ രാജ്യങ്ങളേയും ഒഴിവാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അറിയിച്ചു.
പുതിയ നിയന്ത്രണങ്ങൾ വിനോദസഞ്ചാരികൾ, വ്യവസായികൾ അടക്കമുള്ള അഭയാർഥി ഇതര യാത്രക്കാർക്ക് ബാധകമല്ല. ഇപ്പോൾ നിയന്ത്രണമേർപ്പെടുത്തിയ രാജ്യങ്ങളിൽ അമേരിക്കയുടെ സുരക്ഷ മാനദണ്ഡങ്ങൾക്കനുസരിച്ച് മാറ്റം വരുത്തുന്നതിനായി പരിശ്രമിക്കുമെന്നും അവർ പറഞ്ഞു.
‘വെള്ള വംശീയ അജണ്ട’
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വെള്ള വംശീയ അജണ്ടയാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ. 2017 ജനുവരിയിൽ മുസ്ലിംകളെ ലക്ഷ്യമിട്ട് നടപ്പാക്കിയ നിരോധത്തിെൻറ തുടർച്ചയാണിത്.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെയും അഭയാർഥി സമൂഹങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കമെന്നും അവർ കുറ്റപ്പെടുത്തി. മുസ്ലിംകളെ തടയുന്ന പുതിയ തീരുമാനത്തിലൂടെ അമേരിക്ക സുരക്ഷിതമാകില്ലെന്നും രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകില്ലെന്നും യു.എസ് സെനറ്റർ ക്രിസ് മർഫി പറഞ്ഞു. ട്രംപിെൻറ വിവേചനപരമായ ഈ നിയമം പിൻവലിക്കുംവരെ താൻ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
നിറത്തിെൻറയും മതത്തിേൻറയും പേരിൽ ആളുകളെ തടയുന്ന ട്രംപിെൻറ മുസ്ലിം വിരോധം വർധിച്ചിരിക്കുകയാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ ഡയറക്ടർ ഉമർ ജദാവദ് പറഞ്ഞു. കറുപ്പിനോട് അമേരിക്കക്ക് കാര്യമായ പ്രശ്നമുണ്ടെന്നാണ് ഈ നിരോധനം വെളിപ്പെടുത്തുന്നതെന്ന് അൺഡോകു ബ്ലാക് നെറ്റ്വർക് ഡയറക്ടർ പാട്രീക് ലോറൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.