Posted On
date_range Updated On
date_range പൈലറ്റുമാരുടെ യോഗ്യതയിൽ സംശയം; പാകിസ്താൻ എയർലൈനിന് വിലക്കുമായി യു.എസ്
വാഷിങ്ടൺ: യു.എസിലേക്ക് ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതിന് പാകിസ്താൻ ഇൻറർനാഷണൽ എയർലൈനിന് വിലക്ക്. യു.എസ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷനാണ് വിലക്കേർപ്പെടുത്തിയത്. പൈലറ്റുമാരുടെ യോഗ്യതയിൽ സംശയമുള്ളതിനാലാണ് വിലക്കെന്നും യു.എസ് വിശദീകരിച്ചു.
ജൂലൈ ഒന്നിന് പാക് ചാർട്ടേഡ് വിമാനങ്ങൾക്ക് യു.എസ് അനുമതി നൽകിയിരുന്നു. കഴിഞ്ഞ മാസം നിരവധി പൈലറ്റുമാർ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് പാകിസ്താൻ കണ്ടെത്തി. പാകിസ്താൻ ഇൻറർനാഷണൽ എയർലൈൻസിന് യുറോപ്യൻ യുണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും വിലക്കേർപ്പെടുത്തിയിരുന്നു.
ഇതേക്കുറിച്ച് പ്രതികരിക്കാൻ പാകിസ്താൻ ഇതുവരെ തയാറായിട്ടില്ല. എന്നാൽ, വിലക്ക് സംബന്ധിച്ച വാർത്ത ജിയോ ടി.വി സ്ഥിരീകരിച്ചുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.