Posted On
date_range Updated On
date_range ഏഷ്യയുമായുള്ള വ്യാപാരക്കരാറിൽ നിന്ന് അമേരിക്ക പിൻമാറി
വാഷിങ്ടൺ:ഏഷ്യയുമായുള്ള ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് കരാറിൽ നിന്ന് അമേരിക്ക പിൻമാറി. കാരാറിൽ നിന്ന് പിൻമാറുന്നതായുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് െഡാണാൾഡ് ട്രംപ് ഒപ്പുവച്ചു.
ബറാക് ഒബാമ പ്രസിഡൻറായിരിക്കെ കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ കരാറാണിത്. പസഫിക് സമുദ്രത്തിന് കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ തമ്മിൽ വ്യാപാര സഖ്യം ഉറപ്പുവരുത്തുന്നതാണ് കരാർ. കരാറിൽ നിന്ന് പിൻമാറുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ട്രംപ് അറിയിച്ചിരുന്നു.
‘ഇൗ പിൻമാറ്റം അമേരിക്കയെ ദോഷകരമായി ബാധിക്കുമെന്നും ചൈനക്ക് ഗുണകരമാകുമെന്നും’ അമേരിക്കൽ വിദേശകാര്യ കൗൺസിൽ പ്രസിഡൻറ് റിച്ചാർഡ് ഹാസ് ട്വീറ്റ് ചെയ്തു. എന്നാൽ ലോക സമ്പദ് വ്യവസ്ഥയിൽ അമേരിക്കയുെട നില കൂടുതൽ ഭദ്രമാക്കുമെന്ന് മറ്റ് വ്യവസായ ഗ്രൂപ്പുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.