Posted On
date_range Updated On
date_range അശ്ലീല പരാമര്‍ശം നടത്തിയതിന് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു
സെന്റ് ലൂയി: സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതിന് ഡോണാൾഡ് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു. ട്രംപിന്‍റെ വിവാദവിഡിയോ പ്രധാനചര്‍ച്ചയാക്കി യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാര്‍ഥി സംവാദത്തിലാണ് പ്രസിഡന്‍റ് സ്ഥാനാർഥി ട്രംപ് വീണ്ടും മാപ്പ് പറഞ്ഞത്.
സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെട്ട ട്രംപ്, ഹിലറിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്‍റണ്‍ 12 വയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. ട്രംപിന്‍റെ വിഡിയോ ടേപ്പ് രാജ്യത്തിന്‍റെയാകെ പ്രതിച്ഛായ മോശമാക്കിയെന്നു ഹിലറി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.